ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം ‘മിണ്ടിയും പറഞ്ഞും’ Sun NXT ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിച്ചു. ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും.

To advertise here,

അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും, ഉണ്ണി മുകുന്ദനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.

യുഎഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്ന രണ്ടുപേർ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിർത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ശക്തമായ വികാര നിമിഷങ്ങളാൽ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകനാണ് അരുൺ ബോസ്. ഇമോഷണൽ ഡീറ്റൈലിങ്ങിന് കൂടുതൽ പ്രാധാന്യം കൊടുത്തും പ്രകടനങ്ങൾക്ക് ഒരുപാട് സാധ്യത നൽകിയും ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ പ്രേക്ഷകരിലേക്ക് Sun NXT വഴിയെത്തുന്നതിൽ സന്തോഷമുണ്ട് എന്നാണ് ഒടിടി റിലീസിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത്. ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ് ചർച്ച ചെയ്യുന്നതെ എങ്കിലും വൈകാരിക ആഴങ്ങളും സിനിമയുടെ ക്രാഫ്റ്റും വളരെ സ്പെഷ്യൽ ആണ്. പ്രേക്ഷകർ അവരുടെ തന്നെ ജീവിതം ഈ ചിത്രത്തിൽ കാണും എന്നും ഉണ്ണി കൂട്ടിച്ചേർത്തു.