ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്.

'മിണ്ടിയും പറഞ്ഞും' ടീസര്‍ റിലീസ്.|Photo: arunboses
ഉണ്ണി മുകുന്ദനും അപര്‍ണ്ണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഈ വരുന്ന ക്രിസ്മസിന് തിയേറ്ററുകളിലെത്തും. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന്‍ സലീം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ബോസാണ്.
സനല്‍ - ലീന ദമ്പതികളുടെ വിവാഹത്തിനു മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്.
ഒരിടവേളയ്ക്ക് ശേഷം ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിര്‍വഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയെറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി ആര്‍ ഓ: പി ശിവപ്രസാദ്.
Content Highlights: Unni Mukundan and Aparna Balamurali unite for `Mindiyum Paranjum`, a feel-good romantic entertainer releasing this Christmas. Directed by Arun Bose.
Published: 16 Dec 2025, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented