
മേപ്പടിയാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. വിവാഹനിശ്ചയം വധൂഗൃഹത്തില്‍ വെച്ച് നടന്നു.
അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. നടന് ഉണ്ണി മുകുന്ദന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹം സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂരില്‍ വെച്ച് നടക്കും.
വിഷ്ണു മോഹന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്. ചിത്രം നിര്‍മിച്ചതും ഉണ്ണി തന്നെയായിരുന്നു. തിയേറ്ററില്‍ മികച്ച വിജയമാണ് മേപ്പടിയാന് നേടിയത്. അഞ്ജു കുര്യന്, സൈജു കുറുപ്പ്, മാമുക്കോയ, അജു വര്‍ഗീസ്, കോട്ടയം രമേഷ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍.
Content Highlights: meppadiyan director vishnu mohan marriage, unni mukundan attended engagement function
Published: 23 Mar 2023, 03:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented