നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘മെൽകൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. അരുൺ ഗോപി എക്സൈമെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർറ്റെയിൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ്. നിഖിൽ മോഹൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.
സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ അന്നാമ്മ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പുതുമുഖമായ ശ്രീലക്ഷ്മി വിജയൻ ആണ്.
ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടുന്നതിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങൾ ഒരുമിച്ച് അണിനിരന്ന രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി
Content Highlights: The title poster of the upcoming Malayalam film 'Melcow Pondicherry' was released by actors Dileep and Salim Kumar. Directed by Nikhil Mohan, the film features an ensemble cast including Arjun Ashokan, Balu Varghese, and Altaf Salim, promising a complete fun-thriller experience.
Published: 05 Apr 2026, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented