
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ എത്തുന്ന വി.കെ. പ്രകാശ് ചിത്രം പാലും പഴവും ഓഗസ്റ്റ് 23 ന് തിയേറ്ററുകളിലെത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് ചിത്രം. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം,
രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘വെള്ളം’, ‘അപ്പൻ’ തുടങ്ങിയ സിനിമയുടെ നിർമാതാക്കളിലൊരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മീര ജാസ്മിനെ നായികയാക്കി ഒരുക്കി ക്വീൻ എലിസബത്തിന്റെ നിർമാതാവ് കൂടിയായിരുന്നു ഇദ്ദേഹം.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നത് ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം -രാഹുൽ ദീപ്. എഡിറ്റർ -പ്രവീൺ പ്രഭാകർ. സംഗീതം -ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ - ഉദയ്. വരികൾ -സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം -ഗോപി സുന്ദർ. സൗണ്ട് ഡിസൈനർ & മിക്സിങ് -സിനോയ് ജോസഫ്.
പ്രൊഡക്ഷൻ ഡിസൈനർ -സാബു മോഹൻ. മേക്കപ്പ് -ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം -ആദിത്യ നാനു. ചീഫ് അസോ ഡയറക്ടർ -ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോ. ഡയറക്ടർസ് -ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ശീതൾ സിംഗ്. ലൈൻ പ്രൊഡ്യൂസർ -സുഭാഷ് ചന്ദ്രൻ. പ്രൊജക്റ്റ് ഡിസൈനർ -ബാബു മുരുഗൻ, പി ആർ ഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -അജി മസ്കറ്റ്. ഡിസൈൻസ് -യെല്ലോ ടൂത്ത്സ്.
Content Highlights: meera jasmine new movie palum pazhavum release date announced
Published: 25 Jul 2024, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented