മകള്‍ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ്. ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും, ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.
ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്. ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മീനാക്ഷിയുടെ ചില നൃത്ത വീഡിയോകള്‍ വൈറല്‍ ആയിട്ടുണ്ട്. ബാല്യകാലം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ നൃത്ത വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്‌ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ ശ്രദ്ധനേടിയിരുന്നു. ബാല്യകാല സുഹൃത്തായ ആയിഷ നാദിര്‍ഷയുടെ റിസപ്ഷന് നടി നമിത പ്രമോദിനൊപ്പം ചെയ്ത മീനാക്ഷിയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Content Highlights: Dileep says a dream has come true as his daughter gets MBBS
Published: 19 Jul 2024, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented