പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത വിവാഹമോചിതയായി. നിര്‍മാതാവും വ്യവസായിയുമായ മധു മണ്ഡേനയായിരുന്നു മസാബയുടെ ഭര്‍ത്താവ്. 

To advertise here,

2015 ലാണ് മസാബയും മണ്ഡേനയും തമ്മിലുള്ള വിവാഹം. കുറച്ച് നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. മുംബൈയിലുള്ള കുടുംബ കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം നല്‍കിയത്. 

പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ കൂടിയായ മസാബ നടി നീന ഗുപ്തയുടെയും വെസ്റ്റിന്റീസ് ക്രിക്കറ്റ്താരമായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും മകളാണ്.

Content Highlights: Masaba Gupta, Madhu Mantena Granted Divorce by Mumbai Court