അഭിനയരംഗത്ത് രണ്ടുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന താരമാണ് ഹോളിവുഡ് നടന് ജൈമൺ ഹൗണ്‍സൗ. ഗ്ലാഡിയേറ്റര്‍, ബ്ലഡ് ഡയമണ്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. അഭിനയം കൊണ്ട് ആരാധകരെ പലകുറി അത്ഭുതപ്പെടുത്തിയ മാര്‍വല്‍ താരം ഇപ്പോഴിതാ ആരാധകര്‍ക്ക് മുമ്പില്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നാണ് ആരാധകരുടെ പ്രിയതാരം പറയുന്നത്.
ഹോളിവുഡിലെ പ്രതിഫലം സംബന്ധിച്ചും സിനിമാമേഖലയില്‍ നേരിടുന്ന മറ്റുവെല്ലുവിളികളെ കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരിക്കുകയാണ്. ജീവിക്കാന്‍ താന്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ നടന് പറഞ്ഞു. സിനിമാ വ്യവസായത്തില്‍ ഞാന്‍ രണ്ടുപതിറ്റാണ്ടിലധികമായി. രണ്ട് ഓസ്കര് നോമിനേഷനുകള്‍ ലഭിച്ചു. നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഭാഗമായി. എന്നിട്ടും സാമ്പത്തികമായി ഞാന്‍ ബുദ്ധിമുട്ടുകയാണ്. എനിക്ക് ലഭിക്കുന്ന ശമ്പളം വളരെയധികം കുറവാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1997 ല്‍ പുറത്തിറങ്ങിയ അമിസ്താദ് എന്ന ചിത്രമാണ് ഹൗണ്‍സൗവിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. ചിത്രത്തിലെ ഹൗണ്‍സൗവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹോളിവുഡില്‍ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന് നല്കി. ഗോള്‍ഡന്‍ ഗ്ലോബിന് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും ഓസ്കറില് തന്നെ അവഗണിച്ചെന്ന് നടന് പറയുന്നു. ബഹുമാനത്തോടെ സമീപിക്കേണ്ട ഒരു നടനായി തന്നെ അവര്‍ പരിഗണിക്കുന്നില്ലെന്നും സിനിമാ മേഖലയില്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ടെന്നും നടന് തുറന്നടിച്ചു.
ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി, ഫ്യൂരിയസ് 7, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയ ചിത്രങ്ങളിലും ഹൗണ്‍സൗ വേഷമിട്ടിട്ടുണ്ട്.
Content Highlights: marvel star Djimon Hounsou comment underpayment film industry
Published: 13 Jan 2025, 03:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented