കന്നഡയില്‍ നിന്നുള്ള 'മാര്‍ട്ടിന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശനം മുംബൈയില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ നടന്നു. 
ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരും ഇന്ത്യയിലെ മുന്‍നിര നിരൂപകരും ഈ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ സിനിമകള്‍ക്ക് ലോകവ്യാപകമായി ലഭിക്കാവുന്ന പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്ത നിരവധി മനോഹരമായ പ്രസന്റേഷനുകള്‍ ഈ ചടങ്ങില്‍ ഉണ്ടായിരുന്നു. 

To advertise here,

13 ഭാഷകളില്‍ ഒക്ടോബര്‍ 11-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന 'മാര്‍ട്ടിന്‍' ഇന്ത്യന്‍ സിനിമയില്‍ ഒരു ഗെയിം-ചേഞ്ചറായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ ആഗോള ദൃശ്യമാനത്തെ മെച്ചപ്പെടുത്താനും അന്താരാഷ്ട്ര വേദിയില്‍ അംഗീകാരം നേടിക്കൊടുക്കാനും ഈ ചിത്രത്തിന് സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ധ്രുവ് സര്‍ജ നായകനായി എത്തുന്ന പാന്‍ ഇന്ത്യ ചിത്രം 'മാര്‍ട്ടിന്റെ' കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ അര്‍ജുന്‍ സര്‍ജയാണ്. യുവ സംവിധായകന്‍ എ.പി അര്‍ജുനാണ് സംവിധാനം നിര്‍വഹിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 100 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. ഒന്‍പതോളം ഫൈറ്റ് സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടെന്നാണ് വിവരം.

വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് നിര്‍മിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ. ഛായാഗ്രഹണം സത്യ ഹെഗ്‌ഡെ, എഡിറ്റര്‍ കെ.എം. പ്രകാശ്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.