1993 മുതൽ ഒൻപത് സീസണുകളിലായി സംപ്രേഷണംചെയ്ത ‘വാക്കർ, ടെക്സാസ് റേഞ്ചർ’ അദ്ദേഹത്തെ ജനപ്രിയനാക്കി. തുടർന്ന് ടെക്സാസ് ഗവർണർ ‘ഓണററി ടെക്സാസ് റേഞ്ചർ’ പദവിനൽകി ആദരിച്ചു.

ന്യൂയോർക്ക്: ചക്ക് നോറിസ് വിടവാങ്ങുമ്പോൾ ആരാധകർക്ക് നഷ്ടമാകുന്നത് കരാട്ടെയിലെ ഇതിഹാസത്തെ. ‘ബ്ലാക്ക് ബെൽറ്റ്’ മാഗസിൻ അദ്ദേഹത്തിന് ആയോധനകലയിലെ ഏറ്റവും വലിയ ബഹുമതിയായ ടെൻത്ത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചിട്ടുണ്ട്. 1972-ൽ ബ്രൂസ് ലീയുടെ റിട്ടേൺ ഓഫ് ദി ഡ്രാഗൺ എന്ന ചിത്രത്തിലെ കൊളോസിയം ഫൈറ്റ് രംഗം ലോകപ്രശസ്തമാണ്.
1940 മാർച്ച് 10-ന് ഒക്ലഹോമയിലെ റയാനിലാണ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു പേര്. 1958-ൽ യു.എസ്. എയർഫോഴ്സിൽ ചേർന്നു. കൊറിയയിലെ സേവനകാലത്താണ് ജൂഡോയും ടാങ് സൂ ഡോയും പഠിച്ചുതുടങ്ങിയത്. 1962-ൽ വിരമിച്ചശേഷം മാർഷൽ ആർട്സ് സ്റ്റുഡിയോകൾ ആരംഭിച്ചു. ബോബ് ബാർക്കർ, പ്രിസില്ല പ്രെസ്‌ലി, സ്റ്റീവ് മക്വീൻ തുടങ്ങിയ പ്രശസ്തർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു.
1968-ൽ ദ റെക്കിങ് ക്രൂ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം. ‘മിസ്സിങ് ഇൻ ആക്ഷൻ’, ‘ദ ഡെൽറ്റ ഫോഴ്സ്’ തുടങ്ങി ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1993 മുതൽ ഒൻപത് സീസണുകളിലായി സംപ്രേഷണംചെയ്ത ‘വാക്കർ, ടെക്സാസ് റേഞ്ചർ’ അദ്ദേഹത്തെ ജനപ്രിയനാക്കി. തുടർന്ന് ടെക്സാസ് ഗവർണർ ‘ഓണററി ടെക്സാസ് റേഞ്ചർ’ പദവിനൽകി ആദരിച്ചു.
2004-ൽ ‘ഡോഡ്ജ്ബാൾ’, 2012-ൽ ‘ദ എക്‌സ്‌പെൻഡബിൾസ് 2’, 2024-ൽ ‘ഏജന്റ് റീകോൺ’ എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
Content Highlights: The world mourns the loss of martial arts legend and actor Chuck Norris, famed for his iconic Colosseum duel with Bruce Lee and his legendary role in 'Walker, Texas Ranger'.
Published: 21 Mar 2026, 07:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented