തന്റെ സിനിമയെ പ്രേക്ഷകര്‍ പുസ്തകങ്ങളെപ്പോലെ കണക്കാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തമിഴ് സംവിധായകന്‍ മാരി സെല്‍വരാജ്. തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'ബൈസണ്‍ കാളമാടന്‍' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാരി സെല്‍വരാജിന്റെ പ്രതികരണം. തിരുനെല്‍വേലിയില്‍ തീയേറ്റര്‍ സന്ദര്‍ശിച്ചപ്പോള്‍ തിങ്ങിക്കൂടിയ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു സംവിധായകന്‍.

To advertise here,

'ഒച്ചവെക്കാന്‍ ഞാന്‍ നിങ്ങള്‍ക്ക് തന്നത് മദ്യമല്ല. പുസ്തകമാണ്. എന്റെ സിനിമ ഒരു പുസ്തകം പോലെയാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് മദ്യം തന്ന് ഡാന്‍സ് ചെയ്യിക്കാന്‍ വന്നതല്ല. ദയവുചെയ്ത് ഇവിടെ മദ്യംകുടിച്ചതുപോലെ ആടരുത്', എന്നായിരുന്നു മാരി സെല്‍വരാജ് തീയേറ്ററില്‍ തന്നെ എതിരേറ്റവരോട് പറഞ്ഞത്.

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനംചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രം 'ബൈസണ്‍ കാളമാടന്‍' തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, ലാല്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. കബഡിയുടെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം ശക്തമായി പറയുന്ന ചിത്രമാണ് 'ബൈസണ്‍ കാളമാടന്‍'.