പന്തളം: സംഗീതജ്ഞരായ ജയവിജയന്മാരുടെ മക്കള്‍ ഒരേവേദിയില്‍ ഓര്‍മ്മകള്‍ പങ്കുവെക്കവേ പൊട്ടിക്കരഞ്ഞു. കെ.ജി.ജയന്റെ മകനും നടനുമായ മനോജ് കെ.ജയന്‍, കെ.ജി.വിജയന്റെ മകന്‍ സംഗീതജ്ഞന്‍ മഞ്ജുനാഥ് വിജയ് എന്നിവരാണ് ഓര്‍മ്മകള്‍ പങ്കുവെച്ചത്.
പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്ര ഓഡിറ്റോറിയത്തില്‍, തത്ത്വമസി അവാര്‍ഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വൈകാരികമായ ഓര്‍മ പങ്കുവെക്കല്‍. ദുബായില്‍ ഒരുമിച്ച് പാടിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒരേ വേദിയില്‍ എത്തുന്നത് ആദ്യമാണെന്നും മനോജ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് 'ശ്രീകോവില്‍ നടതുറന്നു...' എന്ന ഗാനം പാടി. ജയവിജയന്‍മാരുടെ ഏറെ പ്രശസ്തമായ ഗാനത്തിലൊന്നാണിത്.
വയലാര്‍ ശരത്ചന്ദ്രവര്‍മയും ചേര്‍ന്ന് ഒരു പാട്ടുകൂടി പാടിയ ശേഷമാണ് ഇരുവരും വേദിവിട്ടത്.
Content Highlights: manoj k jayan and manjunath vijay sons of musicians jayavijayan memories
Published: 08 Jan 2025, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented