
14-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മനോജ് കെ. ജയനും ഭാര്യ ആശയും. ഈയവസരത്തിൽ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും ശ്രദ്ധ നേടുകയാണ്. ആശയ്ക്കൊപ്പം ഈഫൽ ടവറിനുമുന്നിൽനിന്നുള്ള ഒരു സെൽഫിയാണ് മനോജ് കെ. ജയൻ പോസ്റ്റ് ചെയ്തത്.
വിവാഹ വാർഷികദിനത്തിൽ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ആശയ്ക്ക് ആസംസകൾ നേർന്നിരിക്കുകയാണ് മനോജ് കെ. ജയൻ. "ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിനു മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി," എന്നാണ് മനോജ് കെ. ജയന് കുറിച്ചത്.
മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മിയടക്കം നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ട് പ്രതികരിച്ചത്. ഒരുപാട് വർഷം ഒരുമിച്ച് ജീവിക്കാൻ ഉള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ വന്നിരിക്കുന്ന കമന്റുകളിൽ ഭൂരിഭാഗവും.
അതേസമയം കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക് അരങ്ങേറ്റം നടത്താനിരിക്കുകയാണ്. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രൊക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.
Content Highlights: Manoj K Jayan celebrates his 14th wedding anniversary with a heartwarming Instagram post
Published: 16 Jun 2025, 12:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented