ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. ഓം എന്നാണ് ചിത്രത്തിൻ്റെ പേര്. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.

To advertise here,

ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് D55 നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കാർത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവൻ നൽകുന്നത് എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, സംഗീതം - സായ് അഭ്യങ്കർ, എഡിറ്റിംഗ് - ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് - വി സിട്രറസ്‌, മേക്കപ്പ് - ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് - അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.