അമേരിക്കയിൽ നിന്നാണ് മോഹൻലാൽ വീഡിയോ കോളിൽ പങ്കുചേർന്നത്

ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമായ പേട്രിയറ്റ് തിയേറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. മമ്മൂട്ടി, മോഹൻലാൽ എന്നീ മഹാനടന്മാർക്കൊപ്പം യുവതാരനിരയും അണിനിരക്കുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് അഡ്വാൻസ് ബുക്കിങ്ങിൽ വിറ്റുപോകുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ച മമ്മൂട്ടിയും മോഹൻലാലും തമ്മിൽ റിലീസിന് തൊട്ടുമുമ്പ് നടത്തിയ വീഡിയോ കോളാണ് വൈറലാകുന്നത്.
ഇരുവർക്കുമൊപ്പം ചിത്രത്തിലെ മറ്റൊരു താരമായ കുഞ്ചാക്കോ ബോബനുമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു താരങ്ങളുടെ വീഡിയോ കോൾ. സ്റ്റേജ് ഷോകൾക്കായി യുഎസ്സിലുള്ള മോഹൻലാൽ ന്യൂയോർക്കിൽ നിന്നാണ് സംസാരിച്ചത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കേരളത്തിലായിരുന്നു. എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണുമെന്ന് വീഡിയോ കോളിൽ പറഞ്ഞു. താൻ വെള്ളിയാഴ്ച രാവിലെ ചിലപ്പോൾ ദുബായിലേക്ക് പോകുമെന്നും അവിടെ വെച്ചാകും ചിത്രം കാണുകയെന്നും മമ്മൂട്ടി പറഞ്ഞു. തനിക്ക് ബെംഗളൂരുവിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അവിടെ വെച്ച് ചിത്രം കാണുമെന്നും കുഞ്ചാക്കോ ബോബനും വ്യക്തമാക്കി.
മമ്മൂട്ടിയും മോഹൻലാലും തുടങ്ങിയ വീഡിയോ കോളിൽ പിന്നീടാണ് കുഞ്ചാക്കോ ബോബൻ ചേർന്നത്. 'നമ്മളൊന്നിച്ച് ഒരുപാട് കാലത്തിനുശേഷം വരുന്ന സിനിമയല്ലേ' എന്ന് മോഹൻലാൽ മമ്മൂട്ടിയോട് ആവേശത്തോടെ ചോദിച്ചു. യുഎസ്സിൽ രാത്രി 11:30-ഓടെ ചിത്രം റിലീസ് ചെയ്യുമെന്നും അപ്പോൾ കാണുമെന്നും മോഹൻലാൽ പറഞ്ഞു. ആരാണ് പേട്രിയറ്റിലെ നായകൻ എന്ന് കുഞ്ചാക്കോ ബോബൻ ചോദിച്ചപ്പോൾ, കുഞ്ചാക്കോ ബോബൻ തന്നെയാണ് നായകനെന്ന് മമ്മൂട്ടി ആവർത്തിച്ചു. എല്ലാവരും നായകനും വില്ലനുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്.
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ ജെൻസി തലമുറയിൽ പെട്ടവർ ആദ്യമായാണ് തിയേറ്ററിൽ കാണാൻ പോകുന്നതെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. ജെൻസി കഴിഞ്ഞിട്ട് അടുത്തത് ജെൻ ആൽഫ വന്നില്ലേ എന്നാണ് ഇതിനോട് മോഹൻലാൽ പ്രതികരിച്ചത്. എന്നാൽ അവരും എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് എല്ലാവരേയും ചിരിപ്പിച്ചു. ചിത്രത്തിന്റെ കഥ പുതിയതലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇതിനകം 27 ലക്ഷത്തിലേറെ പേരാണ് താരങ്ങളുടെ വീഡിയോ കോൾ ഇൻസ്റ്റഗ്രാമിൽ കണ്ടത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില കമന്റുകൾക്ക് താരങ്ങൾ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.
Content Highlights: With only hours left for the highly anticipated multi-starrer 'Patriot' to hit screens, superstars Mammootty and Mohanlal shared a viral video call to interact with fans. The call, which was broadcast live on Mammootty’s Instagram, also featured actor Kunchacko Boban. Mohanlal joined the conversation from New York, where he is attending stage shows, while Mammootty and Kunchacko Boban spoke from Kerala. During the lively chat, Mohanlal expressed excitement about their onscreen reunion after a long gap, and the stars discussed their plans to watch the film in different locations, including Dubai and Bengaluru. The video has already garnered over 2.7 million views, reflecting the massive hype surrounding the film's advance bookings.
Published: 30 Apr 2026, 09:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented