സിബിഐ അഞ്ചാം ഭാഗത്തിന്റെ ലൊക്കേഷനിലെത്തിയ വീഡിയോ പങ്കുവച്ച് മമ്മൂട്ടി. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്.

To advertise here,

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാ​ഗമാണ് ഇത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം. 

സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. 

പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തം. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗമൊരുങ്ങുന്നത്. 

Content Highlights : Mammootty Joins set of CBI 5, K Madhu, SN Swamy, CBI Series, Sethurama Iyyer