
തൊടുപുഴ: നടന്‍ മമ്മൂട്ടി നേതൃത്വംനല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയര്‍ വിതരണം കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ രൂപത മുന്‍ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ വീല്‍ചെയറുകളുടെ വിതരണം നിർവഹിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്കും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വീല്‍ചെയര്‍ വിതരണം നടത്തുന്നുണ്ട്.
കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ നടത്തുന്ന അതുരസേവന പ്രവര്‍ത്തനങ്ങള്‍ എല്ലാ അവശ്യമേഖലയിലുള്ളവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കന്നുണ്ടെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ഇതിന് മുമ്പ് പലപ്രാവശ്യം കെയര്‍ ആന്‍ഡ് ഷെയര്‍ നടത്തുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാവാന്‍ സാധിച്ചിരുന്നു. കെയര്‍ ആന്‍ഡ് ഷെയറിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകള്‍ക്ക് കൂടുതൽ പ്രയോജനം ചെയ്യട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും മാര്‍ ജേക്കബ് മുരിക്കന്‍ കൂട്ടിചേര്‍ത്തു.
ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ സേവേറിയോസ് ഭദ്രദീപം തെളിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ കെയര്‍ ആന്‍ഡ് ഷെയറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇടുക്കി ജില്ലാ ഓര്‍ഫനേജ് അസോസ്സിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ റോസക്കുട്ടി എബ്രഹാം, ജില്ലാ സെക്രട്ടറി റെവറന്‍ ബ്രദര്‍ ജോസ് മാത്യു എന്നിവരും സംസാരിച്ചു. വിതരണം ചെയ്ത വീല്‍ചെയറുകള്‍ സ്ഥാപനത്തിന്റെ മേധാവികള്‍ പിതാവില്‍നിന്ന് ഏറ്റുവാങ്ങി.
Content Highlights: Care & Share International Foundation, led by Mammootty, distributed wheelchairs to Idukki hospitals
Published: 29 Jan 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented