അമ്മ മല്ലിക സുകുമാരൻ പിറന്നാളാശംസിച്ചുകൊണ്ട് പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച ചിത്രം ശ്രദ്ധേയമായി. കുഞ്ഞ് അലംകൃതയെ ചേർത്തുപിടിച്ച മല്ലികയെ ചിത്രത്തിൽ കാണാം. ചിത്രത്തിനൊപ്പം ‘പിറന്നാൾ ആശംസകൾ അമ്മ’ എന്ന് കുറിച്ച പൃഥ്വി അച്ചമ്മ, ആലി എന്നീ ഹാഷ് ടാഗുകളും ചേർത്തു.

To advertise here,

പൃഥ്വിരാജിന്റെ പോസ്റ്റിനുപിന്നാലെ ഇതേ ചിത്രം മല്ലിക സുകുമാരൻ തന്റെ സോഷ്യൽ മീഡിയാ പേജിൽ പങ്കുവെച്ചു. പിറന്നാൾ ദിനത്തിൽ തനിക്ക് കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനം ഈ ചിത്രമാണെന്ന് അവർ ചിത്രത്തിനൊപ്പം എഴുതി. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

"താങ്ക്‌യൂ ദാദു മോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. ചിലപ്പോഴൊക്കെ എന്റെ ടീച്ചറും. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു."–മല്ലിക സുകുമാരന്റെ വാക്കുകൾ.


എസ്. വിപിൻ സംവിധാനം ചെയ്ത വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന ചിത്രമാണ് മല്ലിക സുകുമാരൻ വേഷമിട്ട് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ, വൈശാഖ് ഒരുക്കുന്ന ഖലീഫ, എസ്.എസ്. രാജമൗലിയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത മഹേഷ് ബാബു നായകനാവുന്ന ചിത്രം എന്നിവയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.