റൊമാന്റിക് കോമഡി ജോണറില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്‍ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം ചിത്രീകരണം നീണ്ടുനിന്നു.
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആദ്യാ പ്രസാദാണ് നായിക.
കോട്ടയം നസീര്‍, ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ,ബിനു തൃക്കാക്കര , മാലാ പാര്‍വ്വതി, റിയാസ് നര്‍മ്മകല, തുഷാര പിള്ള ,ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജീ സിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നില്‍ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ - ജീമോന്‍ ജോര്‍ജ്, ഷാജി.കെ. ജോര്‍ജ്, നീല്‍ സിനിമാസ് എന്നിവരാണ്. ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍, ദിലീപ് റഹ് മാന്‍ , സഞ്ജു നെടുംകുന്നേല്‍ എന്നിവരാണ് കോ - പ്രൊഡ്യൂസര്‍മാര്‍. രാഹുല്‍ കല്യണിന്റേതാണ് തിരക്കഥ.
വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ രാജീവ് ആലുങ്കല്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം നിര്‍വഹിച്ചത് സ്റ്റില്‍ജു അര്‍ജുന്‍. പശ്ചാത്തല സംഗീതം ഒരുക്കിയത് സിബി മാത്യു അലക്‌സ്. ഛായാഗ്രഹണം മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യന്‍.
കലാസംവിധാനം, അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍ ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍ കലൈകിംഗ്സ്റ്റണ്‍,മാഫിയാ ശശി, കൊറിയോഗ്രാഫി, ഭൂപതി എന്നിവരാണ് നിര്‍വഹിച്ചത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, സ്റ്റില്‍സ് വിഷ്ണു .ആര്‍. ഗോവിന്ദ്, സൗണ്ട് മിക്‌സിങ് അജിത്.എം. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ സണ്ണി തഴുത്തല, പ്രൊജക്റ്റ് ഡിസൈനര്‍, അനുക്കുട്ടന്‍ ഏറ്റുമാന്നൂര്‍, ഡിസൈന്‍സ് മനു സാവിഞ്ചി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദിലീപ് ചാമക്കാല, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
Content Highlights: New malayalam movie Shukran packed up, continues with its post production works
Published: 30 Sept 2025, 12:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented