തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തി. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയം​ഗമാണ് രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവ​ഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്.  കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്നും രാജസേനൻ പ്രതികരിച്ചു. 

മനസുകൊണ്ട് താനിപ്പോൾ സി.പി.എം ആണ്. കലാരം​ഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.