മുംബൈ ഭീകരാക്രണത്തിനിടയിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച മേജർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ആവേശമുണർത്തുന്ന രം​ഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ആദിവി ശേഷ് ആണ് സന്ദീപായി എത്തുന്നത്.

To advertise here,

പ്രകാശ് രാജ്, രേവതി എന്നിവരാണ് സന്ദീപിന്റെ അച്ഛനമ്മമാരായി എത്തുന്നത്. മുരളി ശർമയാണ് മറ്റൊരു താരം. ശോഭിത ധുലിപാല, സായി മഞ്ജരേക്കർ എന്നിവരാണ് നായികമാർ. ആദിവി ശേഷ് തന്നെയാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ശ്രീ ചരൺ പകാല സം​ഗീതസംവിധാനവും വംശി പച്ചിപുലുസു ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നു. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മലയാള സംഭാഷണങ്ങൾ യദു-അഭിജിത് എം എന്നിവരാണ് എഴുതിയിരിക്കുന്നത്. 

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പിആർഒ: ആതിര ദിൽജിത്

2008ലെ ഭീകരാക്രമണത്തിനിടെ 14 പേരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.