മികച്ച പ്രേക്ഷക പ്രതികരണം നേടി അദിവി ശേഷ് നായകനായെത്തിയ മേജർ പ്രദർശനം തുടരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
'സിനിമ കണ്ട ശേഷം മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങൾ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷ'മെന്നാണ് മുംബൈയിൽ നടന്ന പ്രെസ്സ് മീറ്റിൽ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് അദിവി ശേഷ് പങ്കുവെച്ച വാക്കുകൾ
റിലീസിനു 2 ദിവസം മുൻപ് ജൂൺ 1 ന് ബാംഗ്ലൂരിൽ ചിത്രത്തിന്റെ പ്രീവ്യൂ നടക്കുമ്പോൾ മേജർ സന്ദീപിന്റെ അമ്മ അദിവിയോട് പറഞ്ഞത് ഇതാണ് : '23 വർഷം മുൻപ് സന്ദീപിന്റെ ഗ്രാജുവേഷന് ഉടുത്ത സാരി ആണിത്, ഇന്നാണ് പിന്നീട് ഇത് ഉടുക്കുന്നത്.' അത് പറഞ്ഞു സന്ദീപിന്റെ അമ്മ സന്ദീപ് സമ്മാനിച്ച വാച്ചും അദിവിയെ കാണിച്ചു. സിനിമ കണ്ടുതീരുന്നത് വരെ അതിവിയുടെ കൈയിൽ പിടിച്ചാണ് സന്ദീപിന്റെ അമ്മ ഇരുന്നത്. സിനിമ കഴിയുമ്പോൾ വളരെ വൈകാരികമായി അവർ ഒരു മുത്തം നൽകി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നൽ ഉണ്ടായതെന്നും അദിവി പറയുന്നു.
ജൂൺ 3നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മേജർ കാണാൻ തീയേറ്ററുകളിൽ വലിയ തിരക്കാണുള്ളത്. കണ്ടിറങ്ങുന്നവർ കലങ്ങിയ കണ്ണുകളോടെ ചിത്രം ഇഷ്ടമായെന്ന് പറയുന്നു.സന്ദീപ് ഉണ്ണിക്കൃഷണന്റെ വീര സ്മരണകൾക്കുള്ള ആദരവ് ആണ് ഈ ചിത്രമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ കുറിക്കുന്നു.
Content Highlights: Major sandeep unnikrishnan biopic major movie success adivi sesh response
Published: 09 Jun 2022, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented