ആദിവി ശേഷ് നായകനായ മേജർ എന്ന ചിത്രത്തെ അഭിനന്ദിച്ച് നടൻ അല്ലു അർജുൻ. ഹൃദയത്തിൽ തൊടുന്ന ചിത്രമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് മേജർ.

To advertise here,

ആദിവി ശേഷ് തന്റെ മാജിക്ക് ഒരിക്കൽക്കൂടി ആവർത്തിച്ചു. പ്രകാശ് രാജ്, രേവതി, ശോഭിത ധുലിപാല തുടങ്ങി എല്ലാ താരങ്ങളും നന്നായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു ചിത്രം നിർമിക്കാൻ തയ്യാറായതിന് നിർമാതാവും നടനുമായ മഹേഷ് ബാബുവിന് വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും അല്ലു അർജുൻ കുറിച്ചു.

ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നായകനായ ആദിവി ശേഷ് തന്നെയാണ്. കേരളമടക്കം റിലീസ് ചെയ്ത എല്ലായിടത്തുനിന്നും  മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 25 കോടി രൂപയാണ് ചിത്രം റിലീസ് ചെയ്ത് രണ്ടുദിവസംകൊണ്ട് ആ​ഗോളതലത്തിൽ നേടിയത്.