പ്രേക്ഷകര്‍ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്റൂംസ്' ജനുവരി 16-ന് തിയേറ്ററുകളിലെത്തും. രസകരമായ ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷന്‍. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചര് മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ശങ്കര്‍ മഹാദേവന്, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന് ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റര്‍: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം. ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠന് അയ്യപ്പ, ഗാനരചന: ബി.കെ. ഹരിനാരായണന്, സന്തോഷ് വര്‍മ, രാജീവ് ആലുങ്കല്‍, രാജീവ് ഗോവിന്ദന്, യദു കൃഷ്ണന് ആര്, റി- റെക്കോര്‍ഡിംഗ് മിക്സര്‍: ഫസല്‍ എ. ബക്കര്‍, സൗണ്ട് ഡിസൈന്‍: സച്ചിന് സുധാകരന്, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാന്‍സ് സിറ്റി, മേക്കപ്പ്: പി.വി. ശങ്കര്‍, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടര്‍ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനര്‍: രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജിനു പി.കെ, ഫിനാന്‍സ് കണ്ട്രോളര്: സിറാജ് മൂണ്‍ബീം, സ്റ്റില്‍സ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയല്‍ വിഎഫ്എക്സ്, പബ്ലിസ്റ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Content Highlights: Nadirsha directorial `Magic Mushrooms` starring Vishnu Unnikrishnan releases January 16th
Published: 29 Nov 2025, 08:04 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented