കോഴിക്കോട്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് അപ്‌സര തിയേറ്ററില്‍ വീണ്ടും തിരശ്ശീല ഉയരുന്നു. 52 വര്‍ഷക്കാലം മലബാറിലെ സിനിമാ ആസ്വാദകര്‍ക്കിടയില്‍ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്‌സര തിയേറ്ററിന് കഴിഞ്ഞ വര്‍ഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകര്‍ക്ക് ഒരേ സമയം സിനിമ ആസ്വദിക്കാന്‍ കഴിയുമായിരുന്ന കേരളത്തിലെ അപൂര്‍വം തീയേറ്ററുകളില്‍ ഒന്നായിരുന്ന അപ്‌സര അടച്ചുപൂട്ടിയത് കോഴിക്കോട്ടെ ചലച്ചിത്ര പ്രേമികളേയും നിരാശരാക്കിയിരുന്നു. 

To advertise here,

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതോടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേത്ത് അപ്‌സര തിയേറ്റര്‍ തിരിച്ചുവരുന്നത്. മാജിക് ഫ്രെയിംസ് അപ്‌സര എന്ന പേരില്‍ ശബ്ദ സംവിധാനങ്ങളില്‍ ഉള്‍പ്പടെ പുതുമയുമായാണ് അപ്‌സരയുടെ തിരിച്ചുവരവ്. 1000 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ എന്ന പ്രത്യേക നിലനിര്‍ത്തിക്കൊണ് തീയേറ്റര്‍ മുഖം മിനുക്കി തിരിച്ചുവരുന്നത്.

മമ്മൂട്ടി നായകനായ ടര്‍ബോയാണ് മാജിക് ഫ്രെയിംസ് അപ്‌സരയുടെ ഉദ്ഘാടന ചിത്രം. തിയേറ്ററിലേക്ക് പ്രേക്ഷകരെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. മെയ് 23 വ്യാഴാഴ്ചയാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്.