
നടനും സംവിധായകനുമായ മധു വാര്യർ പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. അച്ഛന്റെ ഒക്കത്തിരിക്കുന്ന മധുവും കുഞ്ഞ് മഞ്ജുവുമാണ് ചിത്രത്തിൽ.
അച്ഛന്റെ ഓർമദിനത്തിലാണ് താരം പഴയ ഓർമചിത്രം പങ്കുവച്ചിരിക്കുന്നത്.
കാൻസർ ബാധയെ തുടർന്ന് 2018 ജൂൺ 10-നാണ് മധുവിൻെറയും മഞ്ജുവിന്റയും അച്ഛൻ മാധവ വാര്യർ അന്തരിച്ചത്.
നടനായി സിനിമയിലെത്തയ മധു വാര്യർ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. സഹോദരി മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധുവിന്റെ അരങ്ങേറ്റം. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ലളിതം സുന്ദരത്തില്‍ ബിജുമേനോനാണ് നായകൻ. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം
പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights : Madhu Warrier Shares Childhood Photo with Manju warrier and father
Published: 10 Jun 2020, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented