2019-ൽ പുറത്തിറങ്ങി ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ തിരിച്ചു വരുന്നു. നസ്ലിൻ നായകനായി എത്തുന്ന ചിത്രം ഡോ. അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോ. അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.
മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്ലിൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കൈയടിയും അഭിനന്ദനവും നേടിയ മധു സി. നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകർ.
ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം 'അതിരടി'ക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്.
കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്‌ന ബബിൻ പാക്കർ ഒരുക്കുന്ന '40 ഡേയ്‌സ് ഓഫ് ഹൗസ് പാർട്ടി' എന്നിവയാണ് ഡോ. അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ. വാർത്താപ്രചരണം: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Director Madhu C. Narayanan returns to direction after the 2019 hit Kumbalangi Nights. Naslen to play the lead role in the upcoming project. The film is produced by Dr. Ananthu Productions and Silent Cat Films. Shooting for the film is scheduled to commence shortly
Published: 27 Jul 2026, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented