
ആറ്റുകാൽ പൊങ്കാലയിടാനെത്തിയ തന്റെ വീഡിയോകളും ക്ലിപ്പുകളുമെടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ നടി അന്ന രേഷ്മ രാജന് പിന്തുണയുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. അന്ന മാപ്പുപറയേണ്ടതില്ലെന്നും അവർ തെറ്റൊന്നുംചെയ്തിട്ടില്ലെന്നും മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. വീഡിയോ പ്രചരിപ്പിച്ചവരാണ് യഥാർഥത്തിൽ മാപ്പുപറയേണ്ടതെന്നും മാധവ് അഭിപ്രായപ്പെട്ടു.
'പൂജ ചെയ്യുന്ന സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാവാൻ മോഹിക്കുന്നവരും ക്ലിക്കുകൾക്കും കാഴ്ചകൾക്കുമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നു. അതുകാരണം, സെലിബ്രിറ്റികൾക്ക് അവരുടെ നിലനിൽപ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു. നിങ്ങൾ മാപ്പുപറയേണ്ട കാര്യമില്ല, അന്നാ. കാരണം, നിങ്ങൾ ഒന്നുംചെയ്തിട്ടില്ല. എന്നാൽ, നട്ടെല്ലില്ലാത്ത സൂത്രശാലികളായ പാമ്പുകളെപ്പോലെ പെരുമാറുന്ന ഈ മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്. നമ്മൾ ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല', എന്നായിരുന്നു മാധവിന്റെ കുറിപ്പ്.
ആറ്റുകാൽ പൊങ്കാലദിവസത്തെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധമാറ്റുന്ന രീതിയിൽ ചില ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചുവെന്ന് അന്ന് രാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പുണ്യനിമിഷങ്ങൾക്കിടയിൽ തന്റെ ചില അനാവശ്യവീഡിയോകളും ക്ലിപ്പുകളും പകർത്തി ചിലർ പങ്കുവെച്ചു. തന്റെ സാരിയോ, ഭാവങ്ങളോ, തന്റെ ഭാഗത്തുനിന്നുണ്ടായ മറ്റെന്തെങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരിക്കലുമത് തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അന്ന കുറിച്ചു.
Content Highlights: Madhav Suresh extends support to actress Anna Rajan via Instagram. He states that Anna Rajan should not apologize for the Attukal Pongala incident. Madhav blames media and content creators for circulating misleading videos. The controversy arose from clips of Anna Rajan taken during the religious festival
Published: 05 Mar 2026, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented