
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം മൂന്നുദിവസംകൊണ്ട് കോർപ്പറേഷനും സന്നദ്ധപ്രവർത്തകരും ചേർന്ന് പ്രധാന റോഡുകളും ഇടറോഡുകളും ശുചീകരിച്ചെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഉത്സവമേഖലയായി പ്രഖ്യാപിച്ച വാർഡുകളിലെ പ്രധാന റോഡുകളിലും അതിനു സമീപത്തുള്ള പ്രദേശങ്ങളിലുമാണ് മാലിന്യനീക്കം നടന്നത്.
ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കിള്ളിയാറിലെ പാലംമുതൽ അകത്തേക്കു മാലിന്യങ്ങളും ഇഷ്ടികകളും ഇപ്പോഴുമുണ്ട്. സ്ഥലം സന്ദർശിച്ചതിൽനിന്ന് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അനുകുമാരിയുടെ റിപ്പോർട്ടിൽ പറയുന്നു.
റോഡിൽനിന്നു മാറ്റിയ മാലിന്യം പലസ്ഥലങ്ങളിലായി നിക്ഷേപിച്ചിരുന്നു. ഇതിനുള്ള സ്ഥലം അനുവദിച്ചതും ജില്ലാ കളക്ടറാണ്. മൈതാനങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതിനെക്കുറിച്ച് കോർപ്പറേഷൻ സെക്രട്ടറിയോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി വി.ശിവൻകുട്ടിയുടെ ആവശ്യപ്രകാരമാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യം ആർ.ഡി.ഒ.യോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. എന്നാൽ ആർ.ഡി.ഒ. നൽകിയ റിപ്പോർട്ടിൽ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യനീക്കത്തെക്കുറിച്ച് കാര്യമായ ആക്ഷേപമൊന്നും ഉണ്ടായില്ലെന്നാണ് സൂചന. ഇതിലുള്ള അതൃപ്തിയാണ് വീണ്ടും റിപ്പോർട്ട് തേടാൻ കാരണമെന്നാണ് സൂചന. ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചല്ല റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു ആരോപണം. തുടർന്നാണ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആറ്റുകാൽ പൊങ്കാല ശുചീകരണം കൃത്യമായി നടന്നില്ലെന്ന ആരോപണവുമായി എൽ.ഡി.എഫ്. തുടക്കംമുതൽ രംഗത്തെത്തിയിരുന്നു. ഇത് ബി.ജെ.പി.യും എൽ.ഡി.എഫുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറുകയും ചെയ്തു. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം പലസ്ഥലത്തും മാലിന്യം കെട്ടിക്കിടക്കുന്നതു നഗരവാസികൾക്കു ഭീഷണിയാണെന്നും ഇതു പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുമുണ്ട്.
Content Highlights: District Collector submitted a report on the post-Pongala cleanup process., Minister V. Sivankutty expressed dissatisfaction with the initial RDO report., Allegations that the RDO did not conduct a physical site inspection., Ongoing issues regarding waste accumulation on temple-owned land., Political tension between LDF and BJP regarding sanitation management.
Published: 13 Mar 2026, 06:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented