ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ  ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. 

To advertise here,

അജിത് ആണ് ഈ ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ,  ടി ജി രവി, ശ്രീജിത്ത് രവി എന്നിവരും അഭിനയിച്ചിരിക്കുന്നു.

placeholder
ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിൽ ബിനു പപ്പു | ഫോട്ടോ: അറേഞ്ച്ഡ്

സംഗീത സംവിധാനം രഞ്ജിൻ രാജ്, എഡിറ്റിങ് അരുൺ രാഘവ് എന്നിവർ നിർവഹിക്കുന്നു. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിആർഒ -ശബരി