ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് തുറന്നുകാണിക്കുന്നത്. ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം.

ഭയവും ഉത്‌കണ്ഠയും ആകാംക്ഷയും ജനിപ്പിക്കുന്ന രം​ഗങ്ങളാണ് ട്രെയ്ലറിലേത്. വീണ നന്ദകുമാർ, സുധി കോപ്പ, ജോണി ആന്റണി, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ആഷിക് ഉസ്മാൻ ആണ് നിർമാണം.

Content Highlights :love official trailer shine tom chacko rajisha vijayan khalid rahman jimshi khalid ashiq usman