
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ചരിത്രം വിജയം കുറിച്ച് കുതിപ്പ് തുടരുന്നു. കേരളത്തില്‍ 250 സ്‌ക്രീനില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ 503 സ്‌ക്രീനുകളിലാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ആദ്യ ഏഴ് ദിവസംകൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കളക്ഷന്‍. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇതിലൂടെ 'ലോക' നേടിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തില്‍ ഓണം ദിവസങ്ങളില്‍ അഭൂതപൂര്‍വമായ കളക്ഷനും ജനപിന്തുണയും നേടിയാണ് ചിത്രം കുതിക്കുന്നത്.
കേരളത്തിന് പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് മുന്നേറുന്നത്. വിദേശ മാര്‍ക്കറ്റിലും ഗംഭീര കളക്ഷനോടെയാണ് ചിത്രം തുടരുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെന്‍ഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ നാലിന് ആണ് റിലീസ് ചെയ്തത്.
കേരളത്തില്‍ ഇപ്പോള്‍ ദിവസേന 2000-ത്തിന് മുകളില്‍ ഷോകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ്. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്.
ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. നസ്ലന്‍, സാന്‍ഡി എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പന്‍ കാമിയോ റോളുകളും സൂപ്പര്‍ ഹിറ്റാണ്.
കേരളത്തില്‍ വേഫെറര്‍ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിരിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എജിഎസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍മരുധാര്‍, തെലുങ്കില്‍ സിതാര എന്റര്‍റ്റൈമെന്റ്‌സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ- ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബംഗ്ലാന്‍, കലാസംവിധായകന്‍- ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മെല്‍വി ജെ., അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍.
Content Highlights: Loka Chapter 1: Chandra, produced by Dulquer Salmaan
Published: 05 Sept 2025, 03:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented