'ലിറ്റിൽ മിസ്സ്‌ റാവുത്തർ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗൗരി കിഷനും ഷേർഷായും ഒരുമിച്ചുള്ള സെൽഫി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപാണ് വീഡിയോ പുറത്തിറങ്ങിയത്. ഒരുമിച്ച് ഇരുന്ന് പ്രണയിക്കുന്ന ഈ വീഡിയോ പുറത്തായതോടെ ഇരുവരും യഥാർഥത്തിൽ പ്രണയത്തിലാണോ എന്ന് ചില പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമാണിതെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. 

To advertise here,

എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലു നിർമിക്കുന്ന ലിറ്റിൽ മിസ്സ്‌ റാവുത്തർ ഒക്ടോബർ 12-ന് റിലീസിനെത്തും. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് ഗൗരി കിഷന്റെ നായകനായി എത്തുന്നത്. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ പ്രണയകഥ പറയുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നവീനും സുധിനുമാണ്  ഈ ചിത്രത്തിന്റെ സഹനിർമാതാക്കൾ. എഡിറ്റർ -സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട്‌ - മഹേഷ്‌ ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ