നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ലിറ്റിൽ മിസ്സ് റാവുത്തർ' എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകനായി എത്തുന്നത്. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.
ഒക്ടോബർ 12-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ വ്യത്യസ്തമായ ഗാനങ്ങളും പ്രൊമോകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന സർപ്രെെസ് ട്രെയിലർ. ഗോവിന്ദ് വസന്ത ഒരുക്കിയ പത്തോളം ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വെെറലായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിൽ ഇത്രത്തോളം റൊമാന്റിക് ഹിറ്റ് ഗാനങ്ങൾ ഒരു സിനിമയിൽ ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
റിലീസ് ദിനത്തിൽ സെലിബ്രിറ്റി പ്രിവ്യൂ ഷോ കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ഇടങ്ങളിൽ സ്പെഷ്യൽ പ്രിവ്യൂ നൈറ്റ് ഷോകളോടെ പ്രദർശനം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പത്തോളം നൈറ്റ് ഷോകളാണ് ചിത്രത്തിനുള്ളത്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് സ്പെഷ്യൽ നൈറ്റ് പ്രദർശനവുമായി ഒരു ചിത്രം റിലീസിന് എത്തുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒക്ടോബർ 13 മുതൽ എല്ലാ തിയേറ്ററുകളിലും റെഗുലർ ഷോ ഉണ്ടായിരിക്കും.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവും സാദിഖ് ഷായ്‌ക്കുമാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസർമാർ. എഡിറ്റർ -സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട് - മഹേഷ് ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Gauri kishan movie little miss rawther trailer
Published: 11 Oct 2023, 09:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented