ചെന്നൈ : നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യകുപ്പികൾ പിടികൂടി. എട്ട് മദ്യക്കുപ്പികളും 96 ബിയര്‍ കുപ്പികളുമാണ് കണ്ടെടുത്തത്.

To advertise here,

ചെന്നൈ ചെങ്കൽപ്പേട്ട്  ചെക്ക്പോസ്റ്റിൽ വച്ചാണ് ഇവരെ  പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ രമ്യാ കൃഷ്ണനും സഹോദരി വിനയ കൃഷ്ണനും വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു

കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ കാനത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തമിഴ്നാട്ടിലെ പല ഭാ​ഗത്തും മദ്യശാലകൾ തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ ന​ഗരത്തിലെ മദ്യശാലകൾ തുറക്കാൻ അനുമതിയില്ല. അതിനാൽ തന്നെ വ്യാപകമായ മദ്യക്കടത്ത് നഗരത്തിൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുമുണ്ട്. 

content highlights :  Liquor Seized From actress Ramya Krishnans car