2024-ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി മമ്മൂട്ടി ചിത്രം ഭ്രമയുഗം. സിനിമയെ ഗൗരവമായി കാണുന്ന ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേമികളുടെ ചർച്ചകളുടെയും വിശകലനങ്ങളുടെയും വേദിയായ ലെറ്റര്‍ബോക്സിഡിന്റെ 25 ചിത്രങ്ങളുടെ പട്ടികയിലാണ് മലയാളത്തിന്റെ 'ചാത്തന്' കയറിയത്. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ലെറ്റര്‍ ബോക്സ്ഡ് അംഗങ്ങളുടെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
2025-ന്റെ തുടക്കത്തില്‍ അന്തിമപട്ടിക പ്രഖ്യാപിക്കും. മാസംതോറും അംഗങ്ങളുടെ റേറ്റിങ്ങിനനുസരിച്ച് പട്ടിക പുതുക്കും. ഈ വര്‍ഷം പുറത്തിറങ്ങി നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടി ബോക്സോഫീസ് ഹിറ്റായ ചിത്രമാണ് ഭ്രമയുഗം. 24-ാമതുള്ള സ്ത്രീ 2 മാത്രമാണ് പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ ചിത്രം.
ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുല്‍ സദാശിവന് സംവിധാനംചെയ്ത ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന്, അമാല്‍ഡ ലിസ്, മണികണ്ഠന് ആചാരി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയതും. പ്രശസ്ത സാഹിത്യകാരന് ടി.ഡി. രാമകൃഷ്ണന്റേതായിരുന്നു സംഭാഷണങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിച്ചത്.
Content Highlights: Bramayugam in list of Top 25 Horror Films of 2024 by Letterboxd
Published: 05 Oct 2024, 01:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented