ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രഭു, പി.സി സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.

രഞ്ജിത് സംവിധാനംചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൂർണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണെന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തുടരും എന്ന ചിത്രത്തിലെ വില്ലനായ ജോർജ്ജ് സാറിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ പ്രകാശ് വർമ്മ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിദ്ധ്യവുമുണ്ട്. രഞ്ജിത് തന്നെ ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. മുഖം വ്യക്തമാക്കാതെ കറുത്ത വസ്‌ത്രമണിഞ്ഞ് കൈയ്യിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖനെ ടീസറിൽ കാണാം.
അഭിരാമിയാണ് മറ്റൊരു പ്രധാന വേഷത്തിൽ. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.
തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കുപുറമേ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് പൂർത്തിയായിരി
ക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രഭു, പി.സി സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മന്മഥൻ, ജോണി ആൻ്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ - ഷിബു ചക്രവർത്തി. സംഗീതം - ജോ ഡാനിയേൽ. പശ്ചാത്തല സംഗീതം - ബിജിബാൽ. ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് - മനോജ് കണ്ണോത്ത്. കലാസംവിധാനം - സാബു റാം. മേക്കപ്പ് - റോഷൻ എൻ. ജി. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. സൗണ്ട് ഡിസൈൻ - കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്. ഡിസൈൻ - ആൻ്റണി സ്റ്റീഫൻ. കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . PRO -വാഴൂർ ജോസ്.
Content Highlights: The action-packed teaser for director Ranjith's grand-budget film Law and Order has been released, featuring Prakash Varma alongside newcomers and teasing the return of Mammootty as his iconic character Karikkamuri Shanmughan.
Published: 08 Aug 2026, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented