
മുംബൈ: അന്തരിച്ച നടി ദിവ്യാ ഭാരതിയുടെ പിതാവ് ഓം പ്രകാശ് ഭാരതി അന്തരിച്ചു. ദിവ്യയുടെ ഭര്‍ത്താവായിരുന്ന സാജിദ് നദിയത്‌വാലയുടെ ഭാര്യ വര്‍ദ ഖാനാണ് മരണ വിവരം പുറത്ത് വിട്ടത്. താങ്കളുടെ ശൂന്യത എല്ലായ്‌പ്പോഴും അനുഭവപ്പെടുമെന്ന് വര്‍ദ ഖാന്‍ കുറിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
മീത ഭാരതിയാണ് ഓം പ്രകാശിന്റെ ഭാര്യ. 1974 ലാണ് ദിവ്യയുടെ ജനനം. നിലാ പെണ്ണേ എന്ന തമിഴ്ചിത്രത്തിലൂടെയായിരുന്നു ദിവ്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തെലുങ്കിലും അഭിനയിച്ചു. വിശ്വാത്മ എന്ന ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ വളരെ പെട്ടന്ന് തന്നെ മുന്‍നിര താരമായി. 1990-1993 വരെയുള്ള കാലഘട്ടത്തില്‍ ഇരുപതോളം സിനിമകളിലാണ് ദിവ്യ വേഷമിട്ടത്. 1992 ലാണ് ദിവ്യ, നിര്‍മാതാവും സംവിധായകനുമായ സാജിദ് നദിയത്‌വാലയെ വിവാഹം കഴിക്കുന്നത്. 1993 ല്‍ അന്ധേരിയിലെ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണായിരുന്നു ദിവ്യയുടെ മരണം.
ദിവ്യയുടെ വളര്‍ച്ചയില്‍ ഓം പ്രകാശും മീത ഭാരതിയും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ദിവ്യ സാജിദ് നാദിയത്‌വാലയെ വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനെ മാതാപിതാക്കള്‍ തുടക്കത്തില്‍ എതിര്‍ത്തുവെങ്കിലും പിന്നീട് ദിവ്യയുടെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. ദിവ്യയുടെ മരണത്തിന് ശേഷം സാജിദ് നദിയത്‌വാലയ്ക്ക് നേരേ ഒരുപാട് ആരോപണങ്ങളുയര്‍ന്നുവെങ്കിലും ഓം പ്രകാശും മീതയും നദിയത്‌വാലയ്‌ക്കൊപ്പം നിന്നു.
Content Highlights: Late actor Divya Bharti's father Om Prakash Bharti Dies; Sajid Nadiadwala's wife Warda Khan pens an emoyional note
Published: 02 Nov 2021, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented