വാക്വിന്‍ ഫീനിക്‌സ് നായകനായ ജോക്കര്‍ 2 അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യഭാഗം സംവിധാനം ചെയ്ത ടോഡ് ഫിലിപ്പ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ ഹാര്‍ലി ക്വിന്നായി ഗായികയും നടിയുമായ ലേഡി ഗാഗ വേഷമിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ജോക്കറിന്റെ കാമുകിയാണ് ഹാര്‍ലി ക്വിന്നെന്ന കഥാപാത്രം. മാര്‍ഗോറ്റ് റോബിയാണ് ഇതിനു മുന്‍പ് ഹാര്‍ലി ക്വിന്നായി വേഷമിട്ടിരുന്നത്. സൂയിസൈഡ് സ്‌ക്വാഡ്, ബേഡ്‌സ് ഓഫ് പ്രേ തുടങ്ങിയ ഹാര്‍ലി ക്വിന്‍ ശ്രദ്ധനേടിയത്.
'ജോക്കര്‍: ഫോളി എ ഡ്യുക്‌സ്' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. 2024 ഒക്ടോബര്‍ 4 ന് ചിത്രം റിലീസ് ചെയ്യും. ടോഡ് ഫിലിപ്പും ബ്രാഡ്‌ലി കൂപ്പറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2019ലാണ് ജോക്കറിന്റെ ആദ്യ ഭാഗം പ്രേഷകര്‍ക്ക് മുന്നിലെത്തിയത്. അതുവരെ പ്രേക്ഷകര്‍ കണ്ടു ശീലിച്ച ഒരു സൂപ്പര്‍ ഹീറോ കോമിക് ചിത്രമായിരുന്നില്ല ജോക്കര്‍. അമാനുഷികമായ ശക്തിയില്ലാത്ത ദാരിദ്യവും തൊഴിലില്ലായ്മയും ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു പ്രമേയം. ലോകമൊട്ടാകെ റിലീസ് ചെയ്ത ജോക്കര്‍ അതിഗംഭീരമായ വിജയം നേടി. 70 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 1.074 ബില്ല്യണ്‍ ഡോളര്‍ നേടി.
Content Highlights: Lady Gaga’s first look alongside Joaquin Phoenix Joker: Folie à Deux
Published: 16 Feb 2023, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented