ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജോക്കര്‍; ഫോളി അഡ്യൂ' റിലീസിനെത്തുകയാണ്. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന 'ജോക്കര്‍: ഫോളി അഡ്യൂ'വില്‍ വാക്വിന് ഫീനിക്സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍തറായി ഫീനിക്സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 20 മിനിറ്റാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഭാഗത്തിന് 2 മണിക്കൂര്‍ 2 മിനിറ്റായിരുന്നു ദൈര്‍ഘ്യം. ഒക്ടോബര്‍ 2 നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതെന്ന് നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസ് അറിയിച്ചു.
അമേരിക്കയില്‍ ഒക്ടോബര്‍ 4 ന് ചിത്രം പുറത്തിറങ്ങും. ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തിയായതിനാല്‍ അവധി ദിവസമാണ്. അതുകൊണ്ടു തന്നെ റിലീസ് ദിനത്തില്‍ ബുക്കിങ്ങ് കൂടുമെന്നാണ് വിതരണക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാനസികമായ പ്രശ്നങ്ങള്‍ നേരിടുന്നവരെ ചികിത്സിയ്ക്കുന്ന കേന്ദ്രത്തില്‍ വച്ച് ഹാര്‍ലിന്‍ ക്വിന്‍ ആര്‍തറിനെ (ജോക്കര്‍) കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഹാര്‍ലിയ്ക്ക് ആര്‍തറിനോട് ഇഷ്ടം തോന്നുന്നു. അത് കടുത്ത അഭിനിവേശമായും പ്രണയമായും പരിണമിക്കുന്നു. അപകടകാരികളായ രണ്ടു പേര് ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകരസംഭവങ്ങളിലേക്കാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്.
2019ല്‍ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആര് റേറ്റഡ് സിനിമ ചരിത്രത്തില്‍ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് വാക്വിന് ഫീനിക്സ് അവതരിപ്പിച്ചിച്ചത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് വാക്വിന് ഫീനിക്സ് സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ഓസ്കര് അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ വാക്വിന് ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. ചിത്രത്തില്‍ ബാറ്റ്മാന് വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല്‍ ത്രില്ലറായാണ് ജോക്കര്‍ 2 ഒരുക്കിയിരിക്കുന്നത്. സാസീ ബീറ്റ്സ്, ബ്രെന്‍ഡന്‍ ഗ്ളീസണ്‍, കാതറീന് കീനര്‍, ജോക്കബ് ലോഫ് ലാന്‍ഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlights: joker folie a deux trailer, Joaquin phoenix, lady gaga, release in India
Published: 30 Aug 2024, 10:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented