മക്കൾ സെൽവൻ വിജയ് സേതുപതി - എൽ രാമചന്ദ്രൻ കൂട്ടുകെട്ട് 'ദി ആർട്ടിസ്റ്റ്'


ചിത്രങ്ങൾക്കൊപ്പം വിജയ് സേതുപതിയും എൽ രാമചന്ദ്രനും

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ എൽ രാമചന്ദ്രൻ, എല്ലാ വർഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്റെ സ്വതസിദ്ധമായ സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്.. അദ്ദേഹം തന്റെ കോസ്‌മോപൊളിറ്റൻ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങൾ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്.. ആ ചിത്രങ്ങളിൽ പലതും അദ്ദേഹം പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപ് എൽ രാമചന്ദ്രനും വിജയ് സേതുപതിയും ചേർന്ന് 'ഹ്യൂമൻ', 'കലൈജ്ഞൻ' എന്നീ തീം ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ , തുടർച്ചയായ മൂന്നാം വർഷവും, എൽ രാമചന്ദ്രൻ 2023 കലണ്ടറിന്റെ പ്രമേയമായ 'ദ ആർട്ടിസ്റ്റ്' എന്ന ക്രിയേറ്റീവ് തീംമിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.

ഇതിനായി, എൽ രാമചന്ദ്രൻ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പെയിന്റിംഗ് ആർട്ടിസ്റ്റ്, ശിൽപി, ഗ്രാഫിറ്റി ആർട്ടിസ്റ്റ് തുടങ്ങിയ ഒരു രസകരമായ മാനങ്ങളിലാണ് 2023-ലെ വർണ്ണാഭമായ കലണ്ടറിലേക്ക് ഉള്ള തീം ക്രീയേറ്റ് ചെയ്തിരിക്കുന്നത്..

ഇത് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകൾ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം സെറ്റുകൾ നിർമ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

ഇതിനെപറ്റി എൽ രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു;, “കലയും ഭാവനയും കൂടാതെ ഇതിൽ നിരവധി സാമൂഹിക പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കൾക്കുമായി ‘ദ ആർട്ടിസ്റ്റ്’ സമർപ്പിക്കുന്നു,” തിരക്കേറിയതുമായ പല ഷെഡ്യൂളുകൾക്കിടയിലും ഈ സവിശേഷമായ ആശയം ഉൾക്കൊണ്ട് അതിനായി ഞങ്ങൾക്കൊപ്പം നിന്ന മക്കൾ സെൽവൻ വിജയ് സേതുപതിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ഈ തവണത്തെ ഈ ശേഖരം വളരെ വ്യത്യസ്തമായ ശൈലിയിലൂടെയും തിളക്കത്തിലൂടെയും മുൻ വർഷങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണ്. ഓരോ മാസവും രണ്ട് ചിത്രങ്ങളോടെ, അന്താരാഷ്ട്ര ചാരുതയോടെ 2023 ലെ മനോഹരമായ കലണ്ടറിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 24 ചിത്രങ്ങൾ നിങ്ങളുടെ ഹൃദയം കീഴടക്കുകയും നിങ്ങളുടെ വീടുകൾ അലങ്കരിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. അദ്ദേഹം പറഞ്ഞു..

മാത്രമല്ല , ഈ കലണ്ടറിന്റെ വിറ്റുവരവ് വിജയ് സേതുപതി ചാരിറ്റബിൾ ട്രസ്റ്റിലെ ആളുകളുടെ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന സന്തോഷവും നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് കൂടുതൽ അഭിമാനമുണ്ട്.

Content Highlights: L Ramachandran Vijay Sethupathi the artist photography

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented