മലയാളത്തില്‍ നാന ഗ്രൂപ്പിന്റെ ചിത്രത്തില്‍ നായകനായി അഭിനയിച്ചതോടെ ജോണിയുടെ ചിത്രങ്ങള്‍ മാസികയില്‍ സെന്റര്‍ സ്പ്രെഡായി അച്ചടിച്ചുവന്നു. സിനിമാരംഗം ജോണിയെ ശ്രദ്ധിക്കാനും തുടങ്ങി. അന്ന് ജോണി ആര്‍.കെ.ലോഡ്ജിലെ 44-ാം നമ്പര്‍ മുറിയില്‍ താമസിക്കുമ്പോള്‍ ഒരു യുവാവ് കൈയിലെ മാഗസിന്‍ വാങ്ങിനോക്കി പറഞ്ഞു. 'റൊമ്പ നല്ലായിരിക്ക് സാര്‍' എന്ന്. ആ യുവാവ് പിന്നെ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ആയി. ചിരഞ്ജീവി ആയിരുന്നു അത്.
ജോണിയെ കാലം മലയാള സിനിമയിലെ തിരക്കുള്ള വില്ലനാക്കി. ജോണി അതില്‍ തൃപ്തി കണ്ടെത്തുകയും ചെയ്തു. 514 ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും മഹാരഥന്മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും സൗഭാഗ്യമായി കണ്ടു.
ആറാം തമ്പുരാൻ, നാടോടിക്കാറ്റ്, സ്ഫടികം, ഗോഡ്ഫാദർ, കിരീടം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെല്ലാം കുണ്ടറ ജോണിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐ.പി.എസ്., സാഗരം സാക്ഷി, ആനവാൽ മോതിരം തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ 44 വർഷത്തെ സിനിമ കരിയറിൽ കുണ്ടറ ജോണി അഭിനയിച്ചു.
പോലീസ് കഥാപാത്രമായും ഗുണ്ടാവേഷത്തിലും പല ചിത്രങ്ങളുടേയും ഭാഗമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും താരം വേഷമിട്ടിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജോണിയുടെ അന്ത്യം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍‘ ആണ് അവസാന ചിത്രം. സുപ്രധാന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ചത്.
Content Highlights: kundara johny passed away, when villain in reel met chiranjeevi
Published: 18 Oct 2023, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented