കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മാജിക് ഫ്രെയിംസ്. കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്നാണ്. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

To advertise here,

'എന്നാ താന്‍ കേസ് കൊട് 'എന്ന സൂപ്പര്‍  ഹിറ്റ് ചിത്രത്തിനുശേഷം ചാക്കോച്ചനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അര്‍ജുന്‍ സേതുവാണ് ഛായാഗ്രഹണം. ഡോണ്‍ വിന്‍സന്റാണ് സംഗീതം. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി  ചിത്രത്തിന്റെ നവംബര്‍ പകുതിയോടെ ആരംഭിക്കും.

കോ-പ്രൊഡ്യുസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, എഡിറ്റര്‍ മനോജ് കണ്ണോത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീദ്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിംഗ്‌സണ്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് - ആഷിഫ് അലി, മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വര്‍ടൈസിങ്- ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിങ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.