ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുമാരി' ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ കുമാരി ആയി അഭിനയിക്കുന്നത് ഐശ്വര്യാ ലക്ഷ്മിയാണ്. 'സ്ത്രീകളെ ആ പ്രായത്തില്‍ പൊതുവായി കുമാരി എന്ന് വിളിക്കാറുണ്ട്, അതിനാല്‍ ആരു വേണമെങ്കിലും കുമാരിയാകാം'. അങ്ങനെയുള്ള ഒരു കുമാരിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
ഐതിഹ്യമാലയില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നല്‍കുന്ന ചിത്രമാകും കുമാരി. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോന്‍ നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമാരിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'കുമാരി' എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകള്‍ അത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് നിര്‍മല്‍ സഹദേവിന്റെ സംവിധാന മികവ് തന്നെയാകും. ജേക്ക്‌സ് ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങള്‍ക്ക് പെര്‍ഫഷന്‍ നല്‍കുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹണമികവും ഒപ്പം കെട്ടുറപ്പുള്ള തിരക്കഥയുടെ പിന്‍ബലവും ചേരുമ്പോള്‍ പ്രേക്ഷകര്‍ കുമാരിയെ തിയേറ്ററില്‍ ആവേശപൂര്‍വം സ്വീകരിക്കുമെന്നുറപ്പാണ്.
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്‌സ് കൈതപ്രം, ജ്യോതിഷ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്,ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍, പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.
Content Highlights: kumari release date announced
Published: 25 Oct 2022, 10:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented