മിത്തും കെട്ടുകഥയും ഒന്നിപ്പിച്ച് നിർമൽ സഹദേവ് ഒരുക്കിയ 'കുമാരി'യിൽ കേന്ദ്രകഥാപാത്രമായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഐശ്വര്യലക്ഷ്മി.

To advertise here,

'2021 തുടക്കത്തിലാണ് കുമാരിയുടെ ചർച്ചകൾ നടക്കുന്നത്. അനന്തഭദ്രത്തിന് ശേഷം മലയാളത്തിൽ ഇതുപോലൊരു ചിത്രം കണ്ടിട്ടില്ല. കെട്ടുകഥയാണ് കുമാരി പറയുന്നത്, യുക്തിക്ക് സ്ഥാനമില്ല. കുമാരിയുടെ യാത്രയാണ് സിനിമ പറയുന്നത്. അവൾ ഒരുപാട് കാര്യങ്ങൾക്ക് സാക്ഷിയാണ്. പക്ഷേ കുമാരി എന്ന കഥാപാത്രമല്ല, അതിന്റെ കഥ, ആ ലോകമാണ് എന്നെ ഏറെ ആകർഷിച്ചത്-ഐശ്വര്യലക്ഷ്മി പറഞ്ഞു. കുമാരിയുടെ കോ പ്രൊഡ്യൂസർ കൂടിയാണ് ഐശ്വര്യലക്ഷ്മി . ഷൈൻടോം ചാക്കോ, സ്ഫടികം ജോർജ്, ജിജു ജോൺ, സുരഭി ലക്ഷ്മി, തൻവി റാം, സ്വാസിക, ശ്രുതി മേനോൻ, രാഹുൽ മാധവ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പൃഥ്വിരാജ് ചിത്രം രണം ഒരുക്കിയ സംവിധായകൻ നിർമൽസഹദേവിന്റെ രണ്ടാമത്തെ ചിത്രമാണ് കുമാരി. കേരളത്തിലെ കെട്ടുകഥകളും മിത്തുകളും അടിസ്ഥാനമാക്കി ഒരു കഥയൊരുക്കിയാലോ എന്ന ചിന്തയിൽ നിന്നാണ് കുമാരിയുടെ കഥാരചന നിർമ്മൽ തുടങ്ങുന്നത്.

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജോജുജോൺ, നിർമ്മൽ സഹദേവ്, ജേക്സ് ബിജോയ്, ശ്രീജിത്ത് സാംരഗം എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രയിംസും ചേർന്നാണ് പ്രദർശനത്തിനെത്തിച്ചത്.ക്യാമറ അബ്രഹാം ജോസഫ്,വാർത്താ പ്രചാരണം വേണു വാരിയർ.