വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന സൂരജ് ടോം ചിത്രം തൊടുപുഴയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ചു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കന്നത്  പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ് .

To advertise here,

 സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ.

ഛായാഗ്രഹണം ജിത്തു  ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, ദേശീയ പുരസ്കാര ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ്- കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ, എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ- ആരതി ഗോപാൽ, മേക്കപ്പ്- നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ- രതീഷ് എസ്, സംഘട്ടന രംഗങ്ങൾ-അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ്- മഹേഷ്‌ മഹി മഹേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈൻസ്-  ആർട്ടോ കാർപസ്, പിആർഒ-മഞ്ജു ഗോപിനാഥ്. 

Content Highlights: krishnankutty pani thudangi Vishnu Unnikrishnan saniya Iyyapan