
ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ.ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ഗോകുലിനെ തേടിയെത്തിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു ഗോകുൽ.
ഇങ്ങനെയൊരു നേട്ടം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഗോകുൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. "സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല. തുടക്കക്കാരനെന്ന നിലയില്‍ ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചിത്രം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്. അതിനൊപ്പം ഈ നേട്ടത്തിലും സന്തോഷിക്കുന്നു. ബ്ലെസി സാറിനോടും പൃഥ്വിരാജിനോടും സംസാരിക്കാന്‍ സാധിക്കിച്ചിട്ടില്ല. എല്ലാവരും തിരക്കിലാണ്. ഒരുപാട് പേര് എന്നെയും വിളിക്കുന്നുണ്ട്." ഗോകുലിന്റെ വാക്കുകൾ.
ആടുജീവിതം പുറത്തിറങ്ങിയപ്പോൾ മുതൽ പൃഥ്വിരാജിനൊപ്പംതന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ഗോകുൽ. ചിത്രത്തിന്റെ പ്രചാരണവേളയിൽ പൃഥ്വിരാജ് ഗോകുലിനെക്കുറിച്ച് എടുത്തുപറയുകയും ചെയ്തിരുന്നു. വിനോദ് രാമൻ നായർ സംവിധാനംചെയ്യുന്ന മ്ലേച്ഛൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് ഗോകുൽ.
Content Highlights: actor kr gokul about kerala state film award for aadujeevitham movie
Published: 16 Aug 2024, 12:56 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented