ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആശ ശരത്തും മകള്‍ ഉത്തര ശരത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ ഖെദ്ദ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ കുടുംബ ചിത്രമായാണ് ഖെദ്ദ ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.

To advertise here,

അമ്മ-മകള്‍, ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയൊരുക്കിയതും മനോജ് കാന തന്നെയാണ്. പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ആണ് പശ്ചാത്തലസംഗീതം.

ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട് മനോജ് കുറൂര്‍ എഴുതിയ ഗാനം ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലീസിനെത്തുന്ന ചിത്രമാണ് ഖെദ്ദ. ചിത്രം ഡിസംബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും.