മലയാളത്തില്‍ വീണ്ടുമൊരു ഫണ്‍ വൈബ് മള്‍ട്ടി സ്റ്റാര്‍ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാനവേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസി'ന്റെ ചിരി നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

To advertise here,

യൂത്തിനെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫണ്‍ നിമിഷങ്ങളുമൊക്കെയായി എത്തുന്നതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മിച്ച് മനോജ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ത്രൂ ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഡിസ്ട്രിബ്യൂഷന്‍: ഭാവന റിലീസ്.

പുരാതന ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് 'ഖജുരാഹോ ഡ്രീംസ്'.

അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശീനാഥ് ഭാസി, ധ്രുവന്‍ എന്നിവര്‍ക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വാര്‍, അമേയ മാത്യു, രക്ഷ രാജ്, നസീര്‍ ഖാന്‍, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാര്‍ട്ണര്‍. 'ശിലയൊരു ദേവിയായ്..' എന്ന് തുടങ്ങുന്ന ഗോപി സുന്ദര്‍ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞു.

പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, ഛായാഗ്രഹണം: പ്രദീപ് നായര്‍, എഡിറ്റിങ്: ലിജോ പോള്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, ഗാനരചന: ഹരിനാരായണന്‍, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒറ്റത്തെക്കല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് കരമന, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ, സൗണ്ട് മിക്‌സിങ്: ജിജു ടി. ബ്രൂസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, സ്റ്റില്‍സ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: ആതിര ദില്‍ജിത്ത്.