ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ 'കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്' എന്ന ആദ്യ മലയാളം സീരീസിന്റെ ടീസര്‍ റിലീസ് ചെയ്തു. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളായ ലാലും അജു വര്‍ഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലര്‍ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ടീസറില്‍ കാണിക്കുന്നുണ്ട്. ഷിജു പാറയില്‍ വീട് - നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റര്‍ എന്‍ട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തലുകളിലേക്കാണ്. പോലീസിന്റെ ഈ കേസിലൂടെയുള്ള ഉദ്വേഗജനകമായ യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകര്‍ഷണം.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറില്‍ രാഹുല്‍ റിജി നായര്‍ നിര്‍മ്മിച്ച 'കേരള ക്രൈം ഫയല്‍സ്- ഷിജു പാറയില്‍ വീട്, നീണ്ടകര' ഡയറക്ഷന്‍ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയില്‍ വരുന്ന സീരീസില്‍ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലോസാണ്. സംഗീതം ഹിഷാം അബ്ദുല്‍വഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.
Content Highlights: Kerala Crime Files Shiju Parayil Veedu Teaser Hotstar Specials aju Varghese lal web series
Published: 15 May 2023, 08:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented